Monday, January 19, 2009


ഹിന്ദി സംഗീതരംഗം എന്നും ഹൃദ്യമാണ്‌. ഉര്‍ദു സാഹിത്യത്തിന്റെ മാസ്മരിക സാന്നിദ്ധ്യം കൊണ്ടും സംഗീതത്തിന്റെ പുതുമകള്‍ കൊണ്ടും പാട്ടുകാരുടെ ശബ്ദ സൌകുമാര്യത കൊണ്ടുമൊക്കെ. ചെവിയില്‍ കുത്തുന്ന സംഗീതത്തിന്റെ അകമ്പടിയോടെ പാട്ടുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയപ്പോഴും അര്‍ത്ഥഗര്‍ഭമായ വരികള്‍ കൊണ്ടവ നമ്മെ ആകര്‍ഷിച്ചിരുന്നു. ഈയിടെ ഷാരൂഖ്‌ ഖാന്‍ നായകനായി അഭിനയിച്ച "റബ്‌ നേ ബനാ ദി ജോഡി" യിലും മറിച്ചല്ല കാര്യങ്ങള്‍. പഴമയും പുതുമയും മെലഡിയും അടിപൊളി സംഗീതവുമെല്ലാം തങ്ങള്‍ക്കൊരു പോലെ വഴങ്ങുമെന്ന് തെളിയിക്കാന്‍ സലിം- സുലൈമാന്‍ സംഗീത സംവിധായക ജോഡികള്‍ക്ക്‌ കഴിഞ്ഞു. സിനിമയിലെ ഓരോ പാട്ടും അതിന്റെ സംഗീത മധുരിമയാല്‍ ഹൃദ്യമാണ്‌. പാടിയവര്‍ ആ മധുരിമ നുണഞ്ഞു കൊണ്ടു തന്നെയാണ്‍ പാടിയതും. എന്നാല്‍ ഞാന്‍ പറഞ്ഞു വരുന്നത്‌ "തൂ ഹീ തൊ ജന്നത്‌ മേരീ..." എന്ന ഇതിലെ ഗാനത്തെ കുറിച്ചാണ്‌. റൂപ്‌ കുമാര്‍ റാത്തോഡിന്റെ ശബ്ദവും അതിന്റെ സംഗീതവും എന്നെ വളരെ ആകര്‍ഷിച്ചപ്പൊഴും ജയ്‌ദീപ്‌ സാനി എന്ന എഴുത്തുകാരന്‍, നായകന്ന് കാമുകിയെ വര്‍ണ്ണിക്കാന്‍ വേണ്ടി എഴുതിയ വരികള്‍ വര്‍ണ്ണനകള്‍ കൊണ്ടും വണക്കം കൊണ്ടും തരം താണു പോയില്ലേ എന്ന് ഞാന്‍ സംശയിച്ചു പോവുന്നു.എനിക്കു മനസിലായത്‌:-


നീയാണെന്റെ സ്വര്‍ഗ്ഗം നീ തന്നെയാണെന്റെ അഭിനിവേശം
നീയെന്റെ അഭിലാഷം എന്റെ മനഃശാന്തിയും നീ തന്നെ
എന്റെ കണ്‍കുളിര്‍മ്മയും എന്റെ ഹൃദയമിടിപ്പുമെല്ലാം നീ തന്നെയാണ്‌
പിന്നെയൊന്നുമെനിക്കറിയില്ല
ഇത്ര മാത്രമേ ഞാനറിയുന്നുള്ളൂ
നിന്നില്‍ ഞാന്‍ ദൈവത്തെ കാണുന്നു
പ്രിയേ, ഞാനെന്തു ചെയ്യേണ്ടൂ...
നിന്നെ വണങ്ങാനായി എന്റെ ശിരസ്‌ കുനിഞ്ഞു പോകുന്നു
പ്രിയേ,ഞാനെന്തു ചെയ്യേണ്ടൂ..

ഇതെന്തു വിരഹം.. ഇതെന്തൊരു നിസഹായത
നിന്നെ ഞാന്‍ കണ്ണുകള്‍ കൊണ്ട്‌ മാത്രം തൊട്ടറിഞ്ഞു..
ചിലപ്പോഴൊക്കെ നിന്റെ സുഗന്ധം.. ചിലപ്പോള്‍ നിന്റെ വാക്കുകള്‍
ഞാനാവശ്യപ്പെടാതെ തന്നെ ഇവിടം വന്നു ചേരുന്നു..
നീയെന്‍ ഹൃദയത്തിന്‍ തെളിച്ചം. നീ ജന്‍മാന്തരങ്ങളിലെ എന്റെ സമ്പത്ത്‌...
പിന്നെയൊന്നുമെനിക്കറിയില്ല
ഇത്ര മാത്രമേ ഞാനറിയുന്നുള്ളൂ
നിന്നില്‍ ഞാന്‍ ദൈവത്തെ കാണുന്നു
പ്രിയേ, ഞാനെന്തു ചെയ്യേണ്ടൂ...
നിന്നെ വണങ്ങാനായി എന്റെ ശിരസ്‌ കുനിഞ്ഞു പോകുന്നു
പ്രിയേ, ഞാനെന്തു ചെയ്യേണ്ടൂ..

മഴമണി സംഗീതം കേള്‍ക്കുമ്പോള്‍ അതെന്നെ ദാഹാര്‍ത്തനാക്കുന്നു
നിന്റെ നിഴല്‍ വന്നെന്നെ ചുംബിച്ചസ്വസ്ഥനാക്കുന്നു..
നീ ചിരിച്ചാല്‍ .. നീ നാണം കുണുങ്ങിയാല്‍..
അതെന്റെ ദൈവം നൃത്തമാടുന്നതു പോലെ..
നീയാണെന്റെ ഐശ്വര്യം.. നീ തന്നെയാണെന്റെ ആരാധന.
പിന്നെയൊന്നുമെനിക്കറിയില്ല
ഇത്ര മാത്രമേ ഞാനറിയുന്നുള്ളൂ
നിന്നില്‍ ഞാന്‍ ദൈവത്തെ കാണുന്നു
പ്രിയേ,ഞാനെന്തു ചെയ്യേണ്ടൂ...
നിന്നെ വണങ്ങാനായി എന്റെ ശിരസ്‌ കുനിഞ്ഞു പോകുന്നു
പ്രിയേ, ഞാനെന്തു ചെയ്യേണ്ടൂ..


(ഇത്‌ ഹിന്ദിയറിയാത്ത, ഹിന്ദി ഗാനങ്ങള്‍ കുറച്ചു കേള്‍ക്കുന്ന, എന്നാല്‍ കേള്‍ക്കുന്നവ മനസിലായിരുന്നെങ്കിലെന്ന് അത്യാഗ്രഹിക്കുന്നവന്റെ ചിന്തകള്‍ മാത്രം. തെറ്റുകള്‍ക്ക്‌ ക്ഷമ ചോദിക്കുന്നു.)

ഞാന്‍ സിനിമ കാണുകയോ കഥ വായിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ,സിനിമയുടെ പേരു സൂചിപ്പിക്കുന്നത്‌ "ദൈവം ഇണക്കിച്ചേര്‍ത്തു" എന്നാണ്‌. എന്നാല്‍ ഈ സഹായം ചെയ്ത ദൈവത്തിനു വണങ്ങുന്നതിനു പകരം നായകന്ന് തന്റെ കാമുകിയെ വണങ്ങാന്‍ തോന്നിയത്‌ നന്ദികേടായിപ്പോയില്ലേ .. കാമുകിയെ വര്‍ണ്ണിക്കാന്‍ വേണ്ടി ദൈവത്തെ നൃത്തം ചെയ്യിക്കാനും കാമുകന്‍ മടിക്കുന്നില്ല. മാത്രമല്ല, കാമുകന്‍ ഇത്രയും തരം താഴണമായിരുന്നോ എന്നതും ന്യായമായ സംശയമാണെന്നു ഞാന്‍ കരുതിക്കോട്ടെ.. എന്തൊക്കെയായാലും, ഇവരോടൊന്നേ പറയാനുള്ളൂ.. നിങ്ങള്‍ ആധുനിക മാപ്പിളപ്പാട്ടിനു പഠിക്കരുത്‌.. പ്ളീസ്‌..

യഥാര്‍ത്ഥ ഹിന്ദി വരികള്‍ ഇവിടെ:-


തൂ ഹീ തൊ ജന്നത്‌ മേരീ തൂ ഹീ മേരാ ജുനൂന്‍
തൂ ഹീ തൊ മന്നത്‌ മേരീ തൂ ഹീറൂഹ്‌ കാ സുകൂന്‍
തൂ ഹീ അഖിയോന്‍ കി തണ്ഡക്‌ തൂ ഹീ ദില്‍ കീ ഹെ ദസ്തക്‌
ഔര്‍ കുഛ്‌ നാ ജാനൂം ബസ്‌ ഇത്നാ ഹീ ജാനൂം
തുഛ്മേ റബ്‌ ദിഖ്താ ഹേ യാരാ മേം ക്യാ കറൂം..
സജ്‌ദേ സര്‍ ചുക്താ ഹേ യാരാ മേം ക്യാ കറൂം..

കൈസേ ഹെ യേ ദൂരീ കൈസേ മജ്ബൂരീ
മേനെ നസരോന്‍ സേ തുഛേ ഛൂ ലിയാ
കഭീ തെരീ ഖുഷ്ബൂ.. കഭീ തെരീ ബാതേ..
ബിന്‍ മാംഗേ യേ ജഹാ പാലിയാ..
തൂ ഹീ ദില്‍ കീ ഹെ രൌനക്‌.. തൂ ഹീ ജന്‍മോം കീ ദൌലത്‌..
ഔര്‍ കുഛ്‌ നാ ജാനൂം ബസ്‌ ഇത്നാ ഹീ ജാനൂം
തുഛ്മേ റബ്‌ ദിഖ്താ ഹേ യാരാ മേം ക്യാ കറൂം..
സജ്‌ദേ സര്‍ ചുക്താ ഹേ യാരാ മേം ക്യാ കറൂം..

ഛം ഛം ആയേ.. മുഛെ തര്‍സായേ
തേരാ സായാ ഛേഡ്‌ കേ ചൂംതാ
തു ജോ മുസ്കായേ തൂ ജോ ശര്‍മായേ
ജൈസേ മേരാ ഹേ ഖുദാ ഝൂംതാ
തൂ ഹീ മേരീ ഹെ ബര്‍കത്‌ തൂ ഹീ മേരീ ഇബാദത്‌
ഔര്‍ കുഛ്‌ നാ ജാനൂം ബസ്‌ ഇത്നാ ഹീ ജാനൂം
തുഛ്മേ റബ്‌ ദിഖ്താ ഹേ യാരാ മേം ക്യാ കറൂം..
സജ്‌ദേ സര്‍ ചുക്താ ഹേ യാരാ മേം ക്യാ കറൂം..

9 വായനകളിങ്ങനെ:

shihab mogral said...

നിങ്ങള്‍ മാപ്പിളപ്പാട്ടിനു പഠിക്കരുത്‌.. പ്ളീസ്‌
"തൂ ഹീ തൊ ജന്നത്‌ മേരീ" എന്ന ഗാനത്തെ കുറിച്ച്‌..

[Shaf] said...

സഹ മുറിയന്മാര്‍ സിനിമ കണ്ടു നല്ല അഭിപ്രായം പറയുന്നത് അന്നേരം കാണണമെന്ന് വിചാരിച്ചിരുന്നു.പക്ഷെ കഴിഞ്ഞില്ല..പാട്ടുകള്‍ വളരെ ഇഷ്ടപെട്ടതുകൊണ്ട് മൊബൈലിലങ്ങു കയറ്റി, എന്നും കേള്‍ക്കാറുമുണ്ട്.
കര്‍ത്താവ് ഏകവചനമാണേല്‍ കര്‍മ്മത്തോടോപ്പം ‘ഹെ’ആണോ ‘ഹൈ’ആണോ ചേര്‍ക്കേണ്ടത് എന്ന ആ പഴയ സംശയം ഇന്നും അവശേഷിക്കുന്നത്കൊണ്ട് അര്‍ത്ഥം മനസ്സിലാക്കാന്‍ ശ്രമിച്ചില്ല.:).അതുകൂടെ ചേര്‍ത്തത് വളരെ ഉപകാരമായി..
ഇത് നമ്മുടെ മരം ചുറ്റി ഗായകാരാരെങ്ങിലും കാണുകയാണേല്‍ ആദ്യമോ അവസാനമോ ഒരു ‘സാജിതയോ നാസിറയോ ചേര്‍ത്ത് ഒരു ഗാനവും ഒരു ചെല്ലക്കിളിയെ ഒപ്പിച്ചോരാല്‍ഭവുമാക്കുമല്ലോ...! :)

“യെ ദൌലത്തെ ഭി ലേലോ യെ ശുഹ്‌റത്തെ ഭി ലേലോ” തുടങ്ങിയ മാസ്മരികവരികളൊക്കെ പിറവിയെടുത്ത ഭാഷയാ ഹിന്ദി ..അതിനെ ഇങ്ങനെ ഒരു കോലത്തിലെത്തിച്ചു അല്ലെ...?

“നിങ്ങള്‍ ആധുനിക മാപ്പിളപ്പാട്ടിനു പഠിക്കരുത്‌.. പ്ളീസ്‌..

ആധുനിക എന്നുള്ളിടത്ത് ഒരു underline...

shihab mogral said...

അതെ, ആ underline ലാണ്‌ കാര്യം...

::സിയ↔Ziya said...

എന്താ‍ ചെയ്യുക? :(

വികടശിരോമണി said...

നല്ല തമാഷ:):):)

പ്രയാസി said...

മൊഞ്ചത്തി, തഞ്ചത്തി, വമ്പത്തി, കമ്പത്തി etc

എന്തെല്ലാം കേള്‍ക്കണം എന്റെ പടച്ചോനേ..

അപ്പൊ ഹിന്ദിപ്പാട്ടിന്റെയൊക്കെ അര്‍ത്ഥം ഇതൊക്കെയാണാ..!

അയ്യേ..ആണുങ്ങളെ പറയിപ്പിക്കാനായിട്ട്!

നല്ല പോസ്റ്റ് കൂട്ടാരാ..;)

shihab mogral said...

സിയ, ഇതൊരു തുടര്‍ക്കഥയാകില്ലെന്നു പ്രതീക്ഷിക്കാം..
വികടശിരോമണി... തമാശ...?!
പ്രയാസിക്കുട്ടാ... വമ്പത്തിയും മൊഞ്ചത്തിയും തഞ്ചത്തിയുമൊക്കെ അസഹനീയം തന്നെ. പക്ഷേ, ഹിന്ദി പാട്ടില്‍ ഒരിക്കലും നിലവാരം കുറഞ്ഞ വരികള്‍ വരാറില്ല.
(അതിലെ തന്നെ ഹൊലെ ഹൊലെ എന്ന പാട്ടിലെ വരികള്‍ നോക്കൂ...
മെല്ലെ മെല്ലെയാണു കാറ്റു വീശുന്നത്..
മെല്ലെ മെല്ലെയാണു മരുന്നു ഫലിക്കുന്നത്..
മെല്ലെ മെല്ലെയാണു പ്രാര്‍ത്ഥന ഫലിക്കുന്നത്..
ശരിയല്ലേ...
മെല്ലെ മെല്ലെ തട്ടം നീങ്ങുന്നു..
മെല്ലെ മെല്ലെ ചന്ദ്രന്‍ വളരുന്നു...
മെല്ലെ മെല്ലെ ലഹരി കയറുന്നു...
ശരിയല്ലേ....
നീയൊന്ന് ക്ഷമിക്കെന്റെ പെണ്ണേ....
ഒന്ന് സമാധാനിക്ക്...
സങ്കടപ്പെടാതിരിക്ക്..
ജീവിതം ആകെക്കൂടി നാല്‌ ദിവസമല്ലേയുള്ളൂ....)
നല്ല രസമില്ലേ വരികള്‍.....?
എങ്കിലും പോസ്റ്റില്‍ ഞാന്‍ പറഞ്ഞ വരികള്‍ ഹിന്ദിയില്‍ നിന്നു പ്രതീക്ഷിക്കാത്തതായിരുന്നു. കേള്‍ക്കാനും മൂളാനും നല്ല രസമുള്ളതിനാല്‍ ഈ പാട്ടു തന്നെയാണ്‌ സിനിമയിലെ ഹിറ്റും.

ചെറുവാടി said...

:)

ആചാര്യന്‍ said...

ഇപ്പോള്‍ അര്‍ത്ഥത്തിലല്ല കാര്യം...കേള്‍ക്കാന്‍ ഇമ്പമുല്ലതാണോ എന്നാണു എന്തേ

Where I feel poetic

Followers

Popular Posts