Thursday, April 2, 2009

“ഒരു Resignation Letter ഉണ്ടാക്കിത്തരുമോ” എന്നു ചോദിച്ച ആളോട്, ജോലിത്തിരക്കിനിടയില്‍ കമ്പ്യൂട്ടറില്‍ നിന്ന് കണ്ണെടുക്കാതെ തന്നെ തിരിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ടൈപ്പ് ചെയ്യാന്‍ തുടങ്ങുകയും ചെയ്തു.
“ആട്ടെ, എന്താ കാരണം എഴുതേണ്ടത്”
എന്ന എന്റെ ചോദ്യത്തിന് അവന്‍ കുറച്ചു കൂടി എന്നോട് ചേര്‍ന്നിരുന്ന് മറുപടി പറഞ്ഞു.
“വീട്ടില്‍ അച്ഛന് സുഖമില്ല. പരിചരിക്കാന്‍ വേറെയാരുമില്ല. അതു കൊണ്ടാണ്”.
ഞാന്‍ എഴുത്ത് തുടര്‍ന്നു. അതിനിടയില്‍ അവന്‍ പറയാന്‍ തുടങ്ങി:
“അമ്മ മരിച്ചപ്പൊഴും എനിക്കു പോകാന്‍ പറ്റിയില്ല. ഇപ്പോ അമ്മയുണ്ടായിരുന്നെങ്കില്‍ അച്ഛനെ പരിചരിക്കുന്ന കാര്യം നോക്കുമായിരുന്നല്ലോ, ഇത്ര വിഷമമുണ്ടാവില്ലാ‍യിരുന്നു...”
ആ ശബ്ദത്തിലെ ഇടര്‍ച്ച കേട്ടപ്പോള്‍ മാത്രമാണ് ഞാനവന്റെ മുഖത്തു നോക്കിയത്.
ഒരു പച്ചയായ യുവാവ്. കണ്ണുനീര്‍ തുടച്ചു കളഞ്ഞ കണ്‍തടങ്ങള്‍ കാണാം. കണ്ണിലെ ചുവപ്പ് ഇപ്പൊഴും മാറിയിട്ടില്ല. ലീവില്‍ പോയിക്കൂടായിരുന്നോ, എന്തിന്‌ cancel ചെയ്യണം എന്ന എന്റെ ചോദ്യത്തിന്‌, ശബ്ദത്തിലെ ഇടര്‍ച്ച മാറ്റാനാവാതെ അവന്‍ തുടര്‍ന്നു. :
"ഞാന്‍ ലീവ് ചോദിച്ചു. ഇരുപത് ദിവസത്തെ ലീവ് മാത്രമേ അവര്‍ അനുവദിക്കൂ. അതു കിട്ടിയിട്ട് കാര്യമില്ല. എനിക്ക് എന്റെ അച്ഛനല്ലേ വലുത്, കമ്പനിയേക്കാളും ജോലിയേക്കാളും. മാത്രമല്ല, എനിക്ക് അത്യാവശ്യം ഒരു ഓപ്പറേഷന്‍ ഉണ്ട്. നാട്ടില്‍ പോയി ഓപ്പറേഷന്‍ ചെയ്ത് തിരിച്ചു വരാന്‍ പറ്റുന്ന തുക വേണം ഇവിടെ വെറുമൊരു ഓപ്പറേഷന്‌ മാത്രം." .........
-----------------------------------------------------

ഞാന്‍ സ്ഥിരം ഭക്ഷണം കഴിക്കുന്ന കഫ്ത്തീരിയ. ഞാന്‍ ഓര്‍ഡര്‍ ചെയ്ത ഒരു ചപ്പാത്തി കൂടി കൊണ്ടു വന്നിട്ട്, അയാള്‍ കിച്ചണില്‍ നിന്ന് തനിക്കുള്ള ഭക്ഷണം കൂടി കൊണ്ടു വന്നു. എന്റെ തൊട്ടടുത്തിരുന്നു. സൗഹൃദ സംഭാഷണത്തിനിടയില്‍ ഞാന്‍ ചോദിച്ചു.
"എത്ര വര്‍ഷമായി ഇവിടെ?"
"പത്തൊന്‍പത്"
"ഇവിടെ ഈ കഫ്ത്തീരിയയില്‍ ?"
"അതെ, ഇവിടെത്തന്നെയാണു ഞാന്‍ തുടങ്ങിയത്"
പുതിയ പ്രവാസിയായതിനാല്‍ തന്നെ, ആശ്ചര്യത്തോടെ അയാളെ തുറിച്ച് നോക്കുന്നതിനിടയില്‍ അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു:

"പറയാന്‍ പത്തൊന്‍പത് വര്‍ഷമുണ്ടെന്നേയുള്ളൂ.
താമസം ഇപ്പൊഴും വാടക വീട്ടിലാ. കുറേ കടങ്ങളും ബാക്കി..."
മറുപടിയായി ഒന്നും പറയാനാവുന്നില്ലെങ്കിലും ഞാന്‍ വെറുതെ ചോദിച്ചു:
"എത്ര വര്‍ഷം കൂടുമ്പോഴാണു നാട്ടില്‍ പോവുക?"
"മൂന്ന് വര്‍ഷം കൂടുമ്പോ" (!)

-----------------------------------------------------

"എങ്ങനെയുണ്ട് ബിസിനസ്?”
കേട്ടില്ലെന്നു തോന്നുന്നു.
“ഹലോ.. എങ്ങനെയുണ്ട് ബിസിനസ്...
നിനക്ക് കസ്റ്റമറെ വേണോ...
എനിക്ക് സംഘടിപ്പിക്കാന്‍ സാധിക്കും”
അപ്പോള്‍ മാത്രം തിരിഞ്ഞു നോക്കി.
“നിന്റെ ഫോണ്‍ നമ്പര്‍ തരൂ..”
തിരിച്ചു മറുപടി വന്നു:
“നിന്റെ ഫോണ്‍ ഇങ്ങു കാട്ട്”
ഫോണ്‍ മേടിച്ച് നമ്പര്‍ ഡയല്‍ ചെയ്തു തിരിച്ചു കൊടുത്തു.
“ഓകെ ?”
“ഓകെ”
ഇതും പറഞ്ഞ് തിരിഞ്ഞു നടന്ന കറുപ്പനെ നോക്കി അവള്‍ ഒരു പഞ്ചാബി സ്റ്റൈല്‍ ഡാന്‍സ് ചെയ്തു.
------------------------------------------------------

ജീവിതത്തിന്റെ പലവര്‍ണ്ണങ്ങളും കണ്ട്, ശരിയായ അര്‍ത്ഥങ്ങളെ മാത്രം ഉള്‍ക്കൊള്ളാനാവണേ എന്നു മനസില്‍ പ്രാര്‍ത്ഥിച്ച്, പലതും പഠിച്ച് തുടരുന്ന യാത്ര ഒന്നാം വര്‍ഷത്തിലേക്ക്..

പ്രവാസത്തിന്റെ ഒരു വര്‍ഷം കടന്നു പോകുന്നു...

ഉന്‍‌കാ വാദാ ഹേ വോ ലോട്ട് ആയേങ്കേ
ഇസീ ഉമ്മീദ് പര്‍ ഹം ജിയേ ജായേങ്കേ
യേ ഇന്‍‌ത്‌സാര്‍ ഭീ ഉന്‍‌കീ തരഹ് പ്യാരാഹേ
കര്‍ രഹേ ഥേ..
കര്‍ രഹേ ഹേ...
ഔര്‍ കിയേ ജായേങ്കേ...

8 വായനകളിങ്ങനെ:

sHihab mOgraL said...

പ്രവാസജീവിതത്തിന്റെ ഒരു വര്‍ഷം...

Appu Adyakshari said...

ഷിഹാബേ, ഗള്‍ഫ് ജീവിതം ആരംഭിച്ച് ഒരുവര്‍ഷം പൂര്‍ത്തിയാവുമ്പോഴേക്കും കണ്ടുപഠിച്ച കാഴ്ചകളില്‍ നിന്ന് ചിലതുമാത്രം ഇവിടെ പങ്കു വച്ചു അല്ലേ.. ശരിയാ‍ണ്. യാഥാര്‍ത്ഥ്യങ്ങളും കാഴ്ചകളും രണ്ടാണ് ഇവിടെ. നാട്ടില്‍ തിരികെയെത്തുമ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന എല്ലാവരേയും പണച്ചാക്കുകളായി മാത്രമേ അവിടീയുള്ളവര്‍ കാണൂ, ബന്ധുക്കളായാലും, രാഷ്ട്രീയക്കാരായാലും, പിരിവിനുവരുന്നവരായാലും. ഇതുപോലെ പച്ചയായ ജീവിതങ്ങള്‍ എത്രയോ? ഗോ‍മ്പറ്റീഷനില്ല് ചോദ്യം പോലെ “പ്രവാസജീവിതത്തില്‍ എന്തെങ്കിലും നഷ്ടമാ‍യിട്ടൂണ്ടോ‍“. ഇത് ലാഭനഷ്ടങ്ങളുടെ കണക്കുതന്നെ. അതൊക്കെ കണ്ടുമനസ്സിലാക്കുവാനുള്ള കണ്ണുണ്ടായല്ല്ലോ അതുമതി.. ഇനിയും ആ‍ഗ്രഹിക്കുന്നത്ര വര്‍ഷങ്ങള്‍ ഇവിടെ തുടരുവാന്‍ ഷിഹാബിന് ആവട്ടെ എന്നാശംസിക്കുന്നു..

Shaf said...

പ്രവാസത്തിന് ഒരു വയസ്സ് അല്ലെऽ...?

അഗ്രഹിക്കുന്നിലെങ്കില്‍ ഇവിടം വിടാന്‍ എത്രയും പെട്ട്ന്നു കഴിയുമാറാകാട്ടെ..

പിന്നെ 9 ന്‍ എന്റെ പ്രവാസത്തിനു മൂന്ന് വയസ്സ്...

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ കൂട്ടുകാരാ.. പ്രവാസം ഒരു മുറിവ് തന്നെയാണ്... ഒരിക്കലും ഉണങ്ങാത്ത മുറിവ്...!

ഇവയൊക്കെ നേരിട്ട് കണ്ടിട്ടുള്ളവ ആണെങ്കില്‍ കൂടി ഈ വരികളില്‍ കൂടി പോയപ്പോള്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു... !

ശെഫി said...

ഒരു വർഷമായല്ലേ
ഇനിയും ഇങ്ങനെ തന്നെ പെട്ടെന്ന് പോവും
ഇവിടെയും

വരവൂരാൻ said...

ആശംസകൾ

പച്ചയായ യാഥാർത്ഥ്യങ്ങൾക്ക്‌,

കാദംബരി said...

പ്രവാസം എന്നതോര്‍ക്കുമ്പോള്‍ “ഗര്‍ഷോം” എന്ന സിനിമ മനസ്സില്‍ ..വളരെ പക്വതയാര്‍ന്ന ജീവിതസമീപനം രചനയില്‍ പ്രകടം..ആശംസകള്‍

sHihab mOgraL said...

വായിച്ച് പങ്കു ചേര്‍ന്നവര്‍ക്കൊക്കെ ഹൃദയംഗമമായ നന്ദി... :)

Where I feel poetic

Followers

Popular Posts