ഒരു സുഹൃത്ത് അയച്ച ഇ-മെയില്‍ തുടങ്ങുന്നത് ഇങ്ങനെയാണ്.
Author: Stephen Covey.
"Have you read this before?
Discover the 90/10 Principle. It will change your life (at least the way you react to situations)..."
ഇങ്ങനെ തുടങ്ങുന്ന ഒരു ലേഖനം വായിക്കാതിരിക്കുന്നതെങ്ങനെ... മുഴുവന്‍ വായിച്ചപ്പോള്‍, പൊതുവെ ജീവിതത്തിലെ കാര്യങ്ങള്‍ പരമാവധി പോസിറ്റീവായി കാണണമെന്ന് അവസരം കിട്ടുമ്പോഴൊക്കെ പറയാന്‍ ശ്രമിക്കാറുള്ള, പുലര്‍ത്താന്‍ കരുതാറുള്ള എനിക്ക് ഇത് പ്രചരിപ്പിച്ചാല്‍ കൊള്ളാമെന്നു തോന്നി. അതിന് മുമ്പ് ലേഖകന്‍ Stephen Covey- യെക്കുറിച്ചൊന്ന് ഗൂഗ്ലി. ഓ.. ഇദ്ദേഹം വളരെ പ്രശസ്തനാണ്. നമ്മളത്ര ശ്രദ്ധിച്ചില്ലെന്നേയുള്ളൂ.. Seven Habits of Highly Effective People എന്ന വിഖ്യാത ഗ്രന്ഥം പിറന്നത് ഇദ്ദേഹത്തിന്റെ തൂലികയിലൂടെയാണ്. (ഡി. സി. ബുക്സ് ഈ പുസ്തകത്തിന്റെ പരിഭാഷ ഇറക്കിയിട്ടുണ്ടെന്നു തോന്നുന്നു. പുസ്തകത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇതു വരെ അത് വായിക്കാന്‍ പറ്റിയിട്ടില്ല.) അദ്ദേഹത്തിന് സ്വന്തമായി വെബ്സൈറ്റും കമ്യൂണിറ്റിയും ഉണ്ട്.
ഇങ്ങനെയൊക്കെ ആയതു കൊണ്ടു തന്നെ പലരും വായിച്ചിരിക്കാനും ഒരു പക്ഷേ, പരിഭാഷപ്പെട്ടിരിക്കാനും സാധ്യതയുള്ള ഒരു കുറിപ്പാണിത്. അതിലൂടെ അല്പം...
എന്താണ് 90/10 തത്വം..?
Author: Stephen Covey.
"Have you read this before?
Discover the 90/10 Principle. It will change your life (at least the way you react to situations)..."
ഇങ്ങനെ തുടങ്ങുന്ന ഒരു ലേഖനം വായിക്കാതിരിക്കുന്നതെങ്ങനെ... മുഴുവന്‍ വായിച്ചപ്പോള്‍, പൊതുവെ ജീവിതത്തിലെ കാര്യങ്ങള്‍ പരമാവധി പോസിറ്റീവായി കാണണമെന്ന് അവസരം കിട്ടുമ്പോഴൊക്കെ പറയാന്‍ ശ്രമിക്കാറുള്ള, പുലര്‍ത്താന്‍ കരുതാറുള്ള എനിക്ക് ഇത് പ്രചരിപ്പിച്ചാല്‍ കൊള്ളാമെന്നു തോന്നി. അതിന് മുമ്പ് ലേഖകന്‍ Stephen Covey- യെക്കുറിച്ചൊന്ന് ഗൂഗ്ലി. ഓ.. ഇദ്ദേഹം വളരെ പ്രശസ്തനാണ്. നമ്മളത്ര ശ്രദ്ധിച്ചില്ലെന്നേയുള്ളൂ.. Seven Habits of Highly Effective People എന്ന വിഖ്യാത ഗ്രന്ഥം പിറന്നത് ഇദ്ദേഹത്തിന്റെ തൂലികയിലൂടെയാണ്. (ഡി. സി. ബുക്സ് ഈ പുസ്തകത്തിന്റെ പരിഭാഷ ഇറക്കിയിട്ടുണ്ടെന്നു തോന്നുന്നു. പുസ്തകത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇതു വരെ അത് വായിക്കാന്‍ പറ്റിയിട്ടില്ല.) അദ്ദേഹത്തിന് സ്വന്തമായി വെബ്സൈറ്റും കമ്യൂണിറ്റിയും ഉണ്ട്.
ഇങ്ങനെയൊക്കെ ആയതു കൊണ്ടു തന്നെ പലരും വായിച്ചിരിക്കാനും ഒരു പക്ഷേ, പരിഭാഷപ്പെട്ടിരിക്കാനും സാധ്യതയുള്ള ഒരു കുറിപ്പാണിത്. അതിലൂടെ അല്പം...
എന്താണ് 90/10 തത്വം..?
ജീവിതത്തിന്റെ 10 ശതമാനം നിങ്ങള്‍ക്ക് വന്നു ഭവിക്കുന്ന വിധിയിലധിഷ്ഠിതമാണ്. എന്നാല്‍ ബാക്കി 90 ശതമാനം നിര്‍ണ്ണയിക്കപ്പെടുന്നത്, സാഹചര്യങ്ങളോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഒന്നു കൂടി വ്യക്തമാക്കിയാല്‍, നിങ്ങളുടെ ജീവിതത്തില്‍ വന്നു ചേരുന്ന 10 ശതമാനം കാര്യങ്ങള്‍ക്കു മേല്‍ നിങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. നിങ്ങളുടെ കാര്‍ ബ്രേക്ക് ഡൗണായിപ്പോയാല്, നിങ്ങള്‍ യാത്ര ചെയ്യാനുദ്ദേശിച്ച ഫ്ലൈറ്റ് വൈകിയെത്തുകയും അങ്ങനെ, അന്നത്തെ പരിപാടികളെല്ലാം അവതാളത്തിലാവുകയും ചെയ്താല്‍, നിങ്ങള്‍ യാത്ര ചെയ്യുന്ന ടാക്സി ഒരൊടുക്കത്തെ ട്രാഫിക്കില്‍ കുടുങ്ങിയാല്‍.. ഇവിടെയൊക്കെ നിങ്ങള്‍ നിസഹായരാണ്. ഇതാണു പത്തു ശതമാനമെന്നു പറഞ്ഞത്. എന്നാല്‍ ബാക്കി 90 ശതമാനം അങ്ങനെയല്ല. അത് നിങ്ങള്‍ തീരുമാനിക്കുകയാണ് ചെയ്യുന്നത്.
എങ്ങനെ ? നിങ്ങളുടെ പ്രതികരണത്തിലൂടെ. ട്രാഫിക്കിന്റെ ചുവന്ന ലൈറ്റ് നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കാവില്ല; പക്ഷേ, നിങ്ങളുടെ ഉള്ളം നിങ്ങളുടെ നിയന്ത്രണത്തിലാണ്.
ഒരു ഉദാഹരണം പറയാം:-
നിങ്ങള്‍ ഭാര്യയോടും കുട്ടികളോടുമൊന്നിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നു. അതിനിടെ നിങ്ങളുടെ കുട്ടിയുടെ കൈ തട്ടി കോപ്പയും ചായയും നിങ്ങളുടെ വസ്ത്രത്തിലേക്കു വീഴുന്നു. ഇവിടെ സംഭവിച്ചത് നിങ്ങളുടെ നിയന്ത്രണത്തിനതീതമായ ഒന്നാണ്. നിങ്ങള്‍ തികച്ചും നിസഹായന്.
പക്ഷേ, ഇനിയങ്ങോട്ട് എന്ത് സംഭവിക്കുമെന്നത് നിങ്ങളെങ്ങനെ പ്രതികരിക്കുന്നു എന്നതനുസരിച്ചിരിക്കും.
ഓഫീസില്‍ പോകാന്‍ വേണ്ടി നന്നായി വസ്ത്രമണിഞ്ഞ് തയ്യാറായ നിങ്ങള്‍ക്ക് പെട്ടെന്ന് അരിശം വരുന്നു. കുട്ടിയെ ചീത്ത വിളിക്കുന്നു. കുട്ടി വിതുമ്പിത്തുടങ്ങുന്നു. ശേഷം നിങ്ങള്‍ നേരെ തിരിയുന്നത് ഭാര്യയിലേക്ക്. മേശയുടെ അറ്റത്ത് കൊണ്ടു പോയി കോപ്പ വെച്ചതിന് ഭാര്യയ്ക്കും കിട്ടി രാവിലെത്തന്നെ. മൊത്തത്തില്‍ ഒരഞ്ചു മിനിറ്റ് ബഹളമയം... പിന്നെ നിങ്ങള്‍ നേരെ നിങ്ങളുടെ മുറിയിലേക്ക് കുതിക്കുന്നു. ഷര്‍ട്ടു മാറി വേഗം തിരിച്ചു വരുന്ന നിങ്ങള്‍ കാണുന്നത് കരച്ചിലടക്കാന്‍ വയ്യാതെ നിങ്ങളുടെ കുട്ടി അവിടെത്തന്നെയിരിക്കുന്നതാണ്. ഭക്ഷണം കഴിച്ചു തീര്‍ന്നിട്ടില്ല. സ്ക്കൂളില്‍ പോകാനൊരുങ്ങിയിട്ടുമില്ല. ചുരുക്കത്തില്‍ കുട്ടിക്ക് തന്റെ സ്ക്കൂള് ബസ് മിസ്സാവുന്നു. ഭാര്യയ്ക്കാണെങ്കില്‍ എത്രയും വേഗം ജോലിക്ക് പോകണം. പെട്ടെന്നു തന്നെ കുട്ടിയെയും കൂട്ടി നിങ്ങള്‍ കാര്‍ സ്ക്കൂളിലേക്ക് ഡ്രൈവ് ചെയ്യുന്നു; തിരക്കിട്ട ഡ്രൈവിംഗ്. ട്രാഫിക് ഫൈന്‍ കിട്ടാനുള്ള നിങ്ങളുടെ യോഗ്യത അംഗീകരിക്കപ്പെടുന്നു. ട്രാഫിക് ഉദ്യോഗസ്ഥനോട് സംസാരിക്കാന്‍ വേണ്ടിയെടുത്ത സമയവും ഫൈനടക്കേണ്ടി വന്ന കാശും ഇന്നത്തെ നഷ്ടം തന്നെ. സ്ക്കൂളെത്തി വണ്ടി നിര്‍ത്തിയ ഉടനെ തിരിഞ്ഞു നോക്കാതെ, മുഖം വീര്‍പ്പിച്ച് കുട്ടി സ്ക്കൂളിലേക്ക് നടന്നകലുന്നു.
ഓഫീസിലേക്ക് ഇപ്പോള്‍ തന്നെ 20 മിനിറ്റ് വൈകിയെത്തിയ നിങ്ങള്‍ ബ്രീഫ്കേസെടുത്തിട്ടില്ലെന്ന് ഓര്‍ത്തെടുക്കുന്നു.... മൊത്തത്തില്‍ ജഗപൊഗ.. ഇതിങ്ങനെ തുടര്‍ന്നു പോവുമ്പോള്‍ സംഗതി മോശമായിക്കൊണ്ടേയിരിക്കുന്നു.. തിരിച്ച് വീട്ടിലെത്തുന്ന നിങ്ങള്‍ക്കും ഭാര്യയ്ക്കും കുട്ടിക്കുമിടയില്‍ ചെറിയൊരകല്‍ച്ച.. മൂഡ് ഓഫ്...
എന്താണ്/ ആരാണ് ഇതിനൊക്കെ കാരണം?
എന്താണ്/ ആരാണ് ഇതിനൊക്കെ കാരണം?
a) ചായക്കോപ്പ ?
b) നിങ്ങളുടെ കുട്ടി ?
c) ട്രാഫിക് പൊലീസ് ?
d) നിങ്ങള്‍ ?
b) നിങ്ങളുടെ കുട്ടി ?
c) ട്രാഫിക് പൊലീസ് ?
d) നിങ്ങള്‍ ?
ഉത്തരം "d" എന്നാണ്.
നോക്കൂ, കുട്ടിയുടെ കൈ തട്ടി ചായ നിങ്ങളുടെ വസ്ത്രത്തില്‍ വീണതില്‍ നിങ്ങള്‍ തികച്ചും നിസഹായനാണെന്നു ഞാന്‍ പറഞ്ഞല്ലോ. എന്നാല്‍ പിന്നീടുള്ള വെറും 5 സെക്കന്റിനുള്ളില്‍ നിങ്ങളില്‍ നിന്നുണ്ടായ പ്രതികരണമാണ് നിങ്ങളുടെ മോശം ദിവസത്തിന് തുടക്കമിട്ടത്.
സംഭവിക്കാമായിരുന്നത്/ സംഭവിക്കേണ്ടിയിരുന്നത്:-
ചായക്കോപ്പ നിങ്ങള്‍ക്കു മേല്‍ വീഴുന്നു. കുട്ടി നിങ്ങളെ നോക്കി കരയാന്‍ ഭാവിക്കുകയാണ്. കുട്ടിയുടെ തോളില്‍ തഴുകിക്കൊണ്ട് സൗമ്യമായി നിങ്ങള്‍ :- "സാരമില്ല കുട്ടാ.. ഇനി മുതല്‍ ശ്രദ്ധിച്ചാല്‍ മതി കേട്ടോ.." ഒരു ടവലുമെടുത്ത് റൂമിലേക്ക് പോകുന്ന നിങ്ങള്‍ മറ്റൊരു ഷര്‍ട്ടെടുത്തണിഞ്ഞ് ബ്രീഫ്കേസുമെടുത്ത് തിരിച്ചു വരുന്നു. സ്ക്കൂള് ബസില്‍ നിന്ന് പുറത്തേക്കു തല നീട്ടി കൈ വീശിക്കാണിക്കുന്ന നിങ്ങളുടെ കുട്ടിയെ നിങ്ങള്‍ക്കിപ്പോള്‍ കാണാം. വളരെ സുഖമായി, ഒരു നേരിയ പാട്ടിന്റെ അകമ്പടിയോടെ വണ്ടിയോടിച്ച് 5 മിനിറ്റ് നേരത്തേ ഓഫീസിലെത്തുന്നു. മാനേജരുടെ നിറഞ്ഞ പുഞ്ചിരി കണ്ടു കൊണ്ട് നിങ്ങള്‍ ജോലിയിലേക്ക്.
മാറ്റം ശ്രദ്ധിച്ചോ..? രണ്ട് വ്യത്യസ്ത കാഴ്ച്ചകള്‍. രണ്ടും ആരംഭിച്ചത് ഒരുപോലെ. പക്ഷേ, അന്ത്യം തികച്ചും വ്യത്യസ്തവും. എന്തു കൊണ്ടാണിത് ? രണ്ടും, സാഹചര്യത്തോടുള്ള നിങ്ങളുടെ പ്രതികരണത്തിന്റെ ഫലം. അതാണു ഞാന്‍ പറഞ്ഞത്, നമുക്ക് സംഭവിക്കുന്ന 10 ശതമാനത്തിനു മേല്‍ നമുക്ക് നിയന്ത്രണമില്ല. പക്ഷേ, 90 ശതമാനം നമ്മുടെ പ്രതികരണത്തിനാല് നിര്‍ണ്ണയിക്കപ്പെടുന്നു എന്ന്.
നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറുകയാണെങ്കില്‍, നിങ്ങള്‍ അതുപോലെ മോശമാവാതിരിക്കുക. ചില്ലില്‍ തട്ടിത്തെറിച്ചു വീഴുന്ന വെള്ളം കണക്കെ അവന്റെ ആക്ഷേപങ്ങള്‍ തെറിച്ചു വീഴട്ടെ. അത് നിങ്ങള്‍ ബാധിക്കേണ്ട ആവശ്യമില്ല. നല്ല രീതിയില്‍ പ്രതികരിക്കുക. മോശമായ പ്രതികരണം ചിലപ്പോള്‍ നിങ്ങളുടെ ദിവസം തന്നെ മോശമാക്കിയേക്കാം, ഒരു സുഹൃത്തിനെ നഷ്ടപ്പെടുത്തിയേക്കാം, നിങ്ങളെ തന്നെ ഖേദിപ്പിക്കാം.
നിങ്ങളുടെ ജോലി നഷ്ടപ്പെട്ടിരിക്കുന്നു എന്ന വാര്ത്തയാണൊരു ദിവസം നിങ്ങളെ വരവേല്‍ക്കുന്നത്. ഉറക്കം നഷ്ടപ്പെട്ട്, ടെന്‍ഷനടിച്ച് തളരാന്‍ നിങ്ങള്‍ നഷ്ടപ്പെടുത്തുന്ന സമയവും ഊര്‍ജ്ജവും വെറും വെറുതെയായിപ്പോവില്ലേ.. അതേ സമയം മറ്റൊരു ജോലിയുടെ സാധ്യത അന്വേഷിക്കാന്‍ ആ ഊര്‍ജ്ജവും സമയവും ഉപയോഗിച്ചു കൂടേ..?
മുഴുവന്‍ കാര്യപരിപാടികളും തയ്യാറാക്കി യാത്ര ചെയ്യാനൊരുങ്ങിയ നിങ്ങളുടെ ഫ്ലൈറ്റ് വൈകുന്നു. നിങ്ങളുടെ അരിശം മുഴുവനും ഫ്ലൈറ്റ് അറ്റന്റന്റിനോട് തീര്‍ക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമല്ലേ...? അവര്‍ക്കതില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് നിങ്ങള്‍ മറക്കുകയാണ്. അതേ സമയം കാര്യങ്ങള്‍ പഠിക്കാനും യാത്രയ്ക്കുള്ള മറ്റു വഴികളന്വേഷിക്കാനും ശ്രമിക്കുന്നതല്ലേ നല്ലത്...?
ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് 90/10 തത്വം ഫലം ചെയ്യുമെന്നു ഞാന്‍ കരുതുന്നു. ശരിക്കും പ്രയോഗവല്‍ക്കരിച്ചാല്‍ അതിന് നിങ്ങളെത്തന്നെ മാറ്റിയെടുക്കാനാവും.
----------------------------------------------------------
ഈ കുറിപ്പ് Stephen R Covey യുടേതാണ്. ജീവിതയാത്രയ്ക്കിടയില്‍ നാം ഉള്‍ക്കൊണ്ട മൂല്യങ്ങളും നന്മകളും ചിലപ്പോഴൊക്കെ ഈ ചിന്തകള്‍ക്ക് സമാനമോ ഉയര്‍ന്നതോ ആയിരിക്കാം. എന്തായാലും നന്മയും ലാളിത്യവുമൊക്കെത്തന്നെയാണ് വിജയമാര്‍ഗ്ഗം. നന്മകള് നേരുന്നു.
12 വായനകളിങ്ങനെ:
90/10 Principle
നിങ്ങളിഷ്ടപ്പെട്ടേക്കാവുന്നത്...
വളരെ നല്ല പോസ്റ്റ് ഷിഹാബ്. എല്ലാവരും ഇത് വായിച്ച് മനസ്സിലാക്കട്ടെ..
വളരെ നല്ലൊരു പോസ്റ്റ്.
:)
വളരെ നല്ല പോസ്റ്റ് ഷിഹാബ്
All blogs are good keep it up.
No skill in typing malayalam fonts for me.
Please accept my small comments as follows.
a) If every thing gose well without problem, there is no enjoyment.
b) If we didn't beat the son may be he will pour the tea on our head next time.
c) Working with little more tension also some time interesting (even though the chances to make mistakes are more)
d) Reunion with the wife after the quarrel also makes our bond more strong and interesting.
e) I preffer to react with the police, flight staff etc. wherever we face problems (If we dont react the chances to get fine are more and others think that they can do any thing on us)But think before reacting and apt the methord'
So let us forget Mr. Stephen Coveys words and continue as it is.
Blogs like Golden words are also interesting,I welcomes your future blogs also.
Ciao
Haneef Bedire
തത്വവും പ്രയോഗവും ഒരേദിശയിലേക്ക് സഞ്ചരിക്കുന്ന
രണ്ട് സമാന്തര രേഖകളാണ്.
അവയെ ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുന്നത് ഏറെ പ്രയാസകരവും.
വളരെയധികം ഉപയോഗപ്രദമായ പോസ്റ്റ്
അപ്പുചേട്ടായി പറഞ്ഞ പോലെ എല്ലാരും വായിക്കേണ്ട ഒരു പോസ്റ്റ്!
പലപ്പോഴും കണ്ട്രോള് കൈയ്യില്‍ നില്‍ക്കാത്ത എന്നെപ്പോലുള്ളവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദം:(
നന്ദി ഷിഹാബെ ഇതിവിടെ എഴുതിയതിന്.
Dear Haneef Bedire,
പിണക്കം, വഴക്ക്, അടി, ഇവയെല്ലാം
സ്നേഹം, തലോടല്‍, സാന്ത്വനം എന്നിവയെപ്പോലെത്തന്നെ , തുല്യപ്രാധാന്യമില്ലെങ്കിലും
ഒഴിച്ചു കൂടാനാവാത്ത ജീവിതത്തിന്റെ ഭാഗമാണ്,
അവയൊക്കെ ആവശ്യത്തിനു വേണ്ടിയാവുമ്പോള്‍; അതില്‍ നിന്നൊക്കെ പാഠം പഠിക്കുമ്പോള്‍; സ്നേഹം വര്‍ദ്ധിക്കാന്‍ കാരണമാവുമ്പോള്.
ആവശ്യമില്ലാതെ തല്ലുന്ന പിതാവ്, തൊട്ടതിനും പിടിച്ചതിനും വഴക്കിടുന്ന ഭര്‍ത്താവ്, അനാവശ്യമായ അധികാരം കാണിക്കുന്ന ചേട്ടന്... ഇതൊരു നല്ല കുടുംബത്തിന്റെ ചിത്രമല്ല നമുക്കു നല്‍കുന്നത്. ഇങ്ങനെയുള്ള ആവശ്യമില്ലാത്ത സകലതും ജീവിതത്തില്‍ നിന്നു മാറ്റി നിര്‍ത്തുമ്പോള്‍ അത് സൗന്ദര്യം പൂകുന്നു.
സിനി,
Stephen Covey പറയുന്നതെന്തും ഉത്തമങ്ങളായ തത്വശാസ്ത്രമാണെന്നെനിക്കഭിപ്രായമില്ലെങ്കിലും, ജീവിതത്തിന് അതിന്റേതായ തത്വവും താളവും ഉണ്ടെന്നുറച്ചു വിശ്വസിക്കുന്നവനാണു ഞാന്‍. അത് നമുക്കു തന്നെ ഉള്‍ക്കൊള്ളാവുന്നതേയുള്ളൂ. ജീവിതത്തെ അറിയുക, പിന്നെ നമ്മെത്തന്നെ മനസിലാക്കുക, പിന്നെപ്പിന്നെയെല്ലാം നമുക്കുള്ക്കൊള്ളാനാവും.
മനുഷ്യന് ആവശ്യമില്ലാത്തവ എടുത്തണിയുമ്പോഴാണ് അത് വികൃതമാവുന്നത്. ആവശ്യമുള്ളവ മാത്രം പുലര്‍ത്തുമ്പോള്‍ അതു തന്നെയാണാ തത്വത്തിന്റെ പ്രായോഗികത..
ഇഷ്ടപ്പെട്ടു..
പക്ഷെ, പലപ്പോഴും നിത്യജീവിതത്തില്‍ ഒരു മാറ്റം വേണമെന്നാഗ്രഹിക്കാറുണ്ടെങ്കിലും
പലകാരണങ്ങള്‍ കൊണ്ടും അതിന് കഴിയാറില്ല.
നിലവിലെ ജീവിതരീതിയിലൊരു പൊളിച്ചെഴുത്ത് വേണമെന്നോര്മ്മിപ്പിച്ചു ഈ പോസ്റ്റ്
നല്ലൊരു പോസ്റ്റ് ഷിഷാബ്, വായിയ്ക്കാതെ പോയിരുന്നെങ്കില്‍ വല്ലാത്ത നഷ്ടം തന്നെയായിരുന്നു
സ്നേഹപൂര്‍വ്വം
നചികേത്
വളരെ positive ആയ വീക്ഷണം..നല്ല പോസ്റ്റ്
അപ്പു,
ശ്രീ,
Shaf,
Haneef Bedire,
സിനി,
പ്രയാസി,
ടീ പീ,
Nachiketh,
ജ്വാല,
എല്ലാവര്ക്കും നന്ദി...
Post a Comment